ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ശ്രീകൃഷ്ണ ജയന്തി ആശംസയില്‍ വിവാദം. മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ ആശംസ ശരിയല്ലെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. പെരിയാറിനെ പിന്തുടരുന്ന പാര്‍ട്ടിക്ക് ചേരുന്ന നിലപാട് അല്ല ടിവികെയുടേത് എന്നാണ് ഡിഎംകെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പെരിയാര്‍ ടിവികെയുടെ മാര്‍ഗനിര്‍ദേശിയെങ്കിലും വിശ്വാസ വിഷയങ്ങളില്‍ വിയോജിപ്പ് ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു.
മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഹൈന്ദവ ഉത്സവങ്ങളില്‍ ആശംസാ സന്ദേശം പുറത്തിറക്കിയിരുന്നില്ലെന്നും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. ധര്‍മ്മത്തിന്റെ വഴിയില്‍ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണ സന്ദേശം ഉള്കൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.
വിജയ്ക്കെതിരെ ഡിഎംകെ സൈബര്‍ ഹാന്‍ഡിലുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പെരിയാറിനെ പിന്തുടരുന്ന പാര്‍ട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമര്‍ശനം. ശ്രീകൃഷ്ണന് തമിഴ്നാടുമായി എന്ത് ബന്ധമെന്നും ചോദ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ വിജയ്യെ പിന്തുണച്ചും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഡിഎംകെയെ പോലെ പ്രീണനനയം വിജയ്ക്ക് ഇല്ലെന്ന് വലതുപക്ഷ ഹാന്‍ഡിലുകള്‍ ന്യായീകരണവുമായി രംഗത്തെത്തി.
Content Highlights: Tamil Nadu Chief Minister Vijay’s Sri Krishna Jayanti greetings have triggered a political exchange between the DMK and TVK. The DMK questioned whether the message aligns with Periyar’s ideology, while TVK defended Vijay’s position, saying he differs with Periyar on matters of faith and accused the DMK of appeasement politics.