മമത ബാനര്‍ജിയുടെ അനന്തരവളെ മരിച്ച നിലയില്‍ കണ്ടെത്തി

കുറച്ച് വര്‍ഷങ്ങളായി ഇവര്‍ വിഷാദ രോഗത്തിന് ചികിത്സയെടുക്കുന്നുണ്ട്

കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 28 കാരിയായ ബ്രിസ്ടി മുഖര്‍ജിയെ രാംപൂര്‍ഹട്ടിലുള്ള കുസുംബ ഗ്രാമത്തിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും ജോലി നഷ്ടമായത് മൂലം കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നുമാണ് കുടുംബം പറയുന്നത്. അനധികൃത നിയമനമെന്ന് കണ്ടെത്തിയതോടെ സുപ്രീം കോടതി വിധി പ്രകാരം ബ്രിസ്ടി മുഖര്‍ജിക്ക് ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളിലെ ജോലി നഷ്ടമായിരുന്നു

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Former West Bengal Chief Minister Mamata Banerjee’s 28-year-old niece Bristi Mukherjee was found unresponsive at her family home in Kusumba village near Rampurhat. Her family said she had been facing emotional difficulties after losing her government-aided school job following a Supreme Court ruling on irregular appointments. Police are examining the circumstances surrounding the incident.

To advertise here,contact us