കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ റാലിക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ച് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാളിഘട്ടിലെ മമത ബാനര്‍ജിയുടെ വസതിക്ക് പുറത്താണ് സംഭവം നടന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബരായ്പൂരില്‍ പതിനൊന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ടിഎംസി റാലി സംഘടിപ്പിച്ചത്. റാലിക്കിടെ സംഘർഷമുണ്ടാവുകയും നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിക്കേറ്റെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് മമത ബാനര്‍ജി ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ക്രമീകരിക്കുകയായിരുന്നു.
വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിന് തന്റെ വസതിക്ക് പുറത്തുള്ള വഴി ഒരുക്കാന്‍ മമത പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച ഒരു പ്രവര്‍ത്തകനെ മമത അടിച്ചത്.
Mamata Banerjee has completely lost her mental balance after losing elections! Mamata Banerjee Hits Multiple People belonging to her own party during Protest march today. pic.twitter.com/9QR2C524b7
ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മമതയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മമതയ്ക്ക് അവരുടെ മാനസികനില പരിപൂര്‍ണമായി നഷ്ടമായെന്നായിരുന്നു ബിജെപിയുടെ ആരോപണം.
Content Highlights: Mamata Banerjee slaps TMC worker amid post-rally chaos