രണ്ടാം വയസിൽ അമ്മാവനെ നഷ്ടമായി, പകരം വീട്ടാൻ കാത്തിരുന്നത് 27 വർഷം; 78കാരനെ കൊന്ന് അനന്തരവൻ

സാദിഖ് ജാവർ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് കാലിയ കൊല്ലപ്പെടുന്നത്

മുംബൈ: ഗുണ്ടാത്തലവനായ അമ്മാവന്റെ മരണത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന 78കാരനെ കൊലപ്പെടുത്തി അനന്തരവൻ. രണ്ടാം വയസിലാണ് സാദിഖ് ജാവറിന്റെ അമ്മാവനായ സാദിഖ് കാലിയ മുംബൈ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

അന്ന് പൊലീസ് കാലിയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയെന്ന പേരിലാണ് ഇഖ്ബാൽ ഇബ്രാഹിം സേലിയ എന്നയാളെ കൊലപ്പെടുത്തിയത്. സാദിഖ് ജാവറിനെയും ഇയാളുടെ കൂട്ടാളി നൗഷാദ് മിതാനിയെയും പൊലീസ് പിടികൂടി. നാഗ്പൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇരവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

ദക്ഷിണ മുംബൈയിലുള്ള സേലിയയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ അദ്ദേഹത്തെ വെട്ടിക്കൊലപ്പെത്തുകയായിരുന്നു. സേലിയയുടെ ഭാര്യയും മകനും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. സാദിഖ് ജാവർ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് കാലിയ കൊല്ലപ്പെടുന്നത്. ഇതിന് കാരണം സേലിയ നൽകിയ വിവരമാണെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവത്തിൽ നാഗപാഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം ക്രൈംബ്രാഞ്ച് യൂണിറ്റ് സമാന്തരമായി മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്.

Content Highlights: A 78-year-old man was killed in a revenge attack connected to the death of an uncle that occurred 27 years ago. The accused had reportedly waited for years to avenge the incident.

To advertise here,contact us