വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെയ്ക്ക് ആദ്യമായി രാജ്യസഭ സീറ്റ്; കൈകൊടുത്ത് ഡിഎംകെ

2011ലെ ജയലളിത സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവില്‍ ഒരു നിയമസഭാംഗം പോലുമില്ല.

ചെന്നൈ: അന്തരിച്ച നടന്‍ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ ഡിഎംകെ സമ്മതിച്ചു. ഡിഎംഡികെയും ഡിഎംകെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലായത്.

ഡിഎംഡികെയ്ക്ക് ആദ്യമായാണ് രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള അവസരം ലഭിക്കുന്നത്. 2011ലെ ജയലളിത സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവില്‍ ഒരു നിയമസഭാംഗം പോലുമില്ല.

ഡിഎംഡികെ സംസ്ഥാന ട്രഷററര്‍ എല്‍ കെ സുധീഷാണ് ഡിഎംകെ ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത്. പാര്‍ട്ടിക്ക് എത്ര സീറ്റുകളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിക്കുക എന്നത് സീറ്റ് ധാരണ സമിതി തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Content Highlights: Vijayakanth-founded DMDK secures its first-ever Rajya Sabha seat

To advertise here,contact us