റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലെ സ്വകാര്യ സര്വകലാശാല ഹോസ്റ്റലില് വിദ്യാര്ത്ഥിനി ജീവനൊടുക്കി. പഞ്ചിപത്രയിലെ ഒ പി ജിന്ഡാല് സര്വകലാശാലയിലെ രണ്ടാം വര്ഷ ബി ടെക് വിദ്യാര്ത്ഥിനിയായ പ്രിന്സി കുമാരി(20)യെയാണ് ശനിയാഴ്ച ഹോസ്റ്റല് മുറിയിലെ സീലിംഗ് ഫാനില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. അമ്മയുടെയും അച്ഛന്റെയും പ്രതീക്ഷകള്ക്കൊപ്പം ഉയരാന് തനിക്ക് കഴിഞ്ഞില്ലെന്നും ധാരാളം പണം ചെലവഴിച്ചെന്നും ക്ഷമിക്കണമെന്നുമാണ് കുറിപ്പിലുള്ളത്.
പ്രിന്സിയുമായി ഫോണില് ബന്ധപ്പെടാന് കഴിയാത്തതിനെ തുടര്ന്ന് കുടുംബം ഹോസ്റ്റല് വാര്ഡനെ വിവരമറിയിച്ചപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. മുറി അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പൊലീസ് വാതില് പൊളിച്ചാണ് അകത്തു കടന്നത്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി അയച്ചെന്നും അദ്ദേഹം പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Engineering Student Dies In Hostel In Chhattisgarh