റാഞ്ചി: ജാര്ഖണ്ഡില് തോക്കിൻമുനയിൽ നിർത്തി വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടി അക്രമി സംഘം. കോഡര്മ ജില്ലയിലാണ് സംഭവം. തോക്കിന്മുനയില് നിർത്തി സുഹൃത്തുക്കളായ ആണ്കുട്ടിയോടും പെൺകുട്ടിയോടും ഇവർ ചുംബിക്കാൻ പറയുകയും ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കോഡർമയിലെ ബ്രിന്ദാ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു പപ്പു കുമാറും പെൺസുഹൃത്തും. ഈ സമയം പ്രതികളായ ബാബ്ലു യാദവും അജിത് യാദവും ഇവിടേയ്ക്ക് എത്തി. തുടർന്ന് പപ്പുവിനോടും സുഹൃത്തിനോടും ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഇരുവരും സ്ഥലം കാണാന് വന്നതാണെന്ന് പറഞ്ഞപ്പോഴേക്കും അക്രമികള് തോക്ക് പുറത്തെടുക്കുകയും പരസ്പരം ചുംബിച്ചില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്ന്ന് ചുംബനത്തിന്റെ ദൃശ്യം പകര്ത്തിയ പ്രതികള് ഈ വീഡിയോ പുറത്ത് വിടാതിരിക്കാന് പണം ആവശ്യപ്പെട്ടു. ആകെ നൂറ് രൂപ മാത്രം കൈവശമുണ്ടായിരുന്ന വിദ്യാര്ത്ഥികള് കൂട്ടുകാരില് നിന്ന് 635 രൂപ വാങ്ങുകയും ദശ്രത്ത് കുമാര് എന്ന പേരിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. ഇതിന് ശേഷം പ്രതികള് വിദ്യാര്ത്ഥികളെ വെറുതെ വിട്ടു.എന്നാല് പിന്നീട് 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള് വീണ്ടും പപ്പു കുമാറിനെ സമീപിച്ചു. പിന്നാലെ പപ്പു കുമാര് പൊലീസിന് പരാതി നല്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര് ചെയ്യുകയും മൊബൈല് ലൊക്കേഷന് കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു.
Content Highlights: College Students Forced To Kiss At Gunpoint in Jharkhand and Blackmailed for Money