ലഖ്നൗ: ഉത്തര്പ്രദേശില് വിവാഹത്തിനിടെ ചിപ്സ് പാക്കറ്റിന് വേണ്ടി പരക്കം പാഞ്ഞ് അതിഥികള്. സംഭവത്തില് നിരവധി ആളുകള്ക്കാണ് പരിക്കേറ്റത്. ഹാമിപുര് ജില്ലയിലെ റാഠ് നഗരത്തില് നടന്ന സമൂഹവിവാഹ വേദിയിലാണ് ചിപ്സ് പാക്കറ്റിന് വേണ്ടി അതിഥികള് തിക്കിത്തിരക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 383 പെണ്കുട്ടികളുടെ വിവാഹം നടക്കുന്ന വേദിയായിരുന്നു റാഠിയിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയയുടെ മൈതാനം. വിവാഹച്ചടങ്ങുകള് അവസാനിച്ചതോടെ ലഘുഭക്ഷണ വിതരണം ആരംഭിച്ചിരുന്നു. ഇതോടൊയാണ് ചിപ്സ് പാക്കറ്റുകള് കൈക്കലാക്കാനായി അതിഥികള് പരക്കം പാഞ്ഞത്.
यूपी –जिला हमीरपुर में UP सरकार ने 380 जोड़ों की शादी करवाई। यहां चिप्स और नाश्ते का सामान पाने के लिए मारामारी मच गई। pic.twitter.com/4drPvXYlhh
ചിപ്സ് പാക്കറ്റുകള് പെട്ടിയില് നിന്ന് ആദ്യം തട്ടിയെടുക്കാന് വേണ്ടി തിക്കിത്തിരക്കുന്നതും ഒരാള് എടുത്ത പാക്കറ്റ് മറ്റൊരാള് കൈയില് നിന്ന് തട്ടിപ്പറിക്കുന്നതുമെല്ലാം വീഡിയോയില് കാണാം. എന്നാല് ഈ സമയത്ത് തിരക്ക് നിയന്ത്രിക്കാന് ആരുമുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്.
Content Highlight; UP mass wedding turns chaotic as crowd rushes to grab and snatch snack packets