ന്യൂഡല്ഹി: എസ്ഐആര് സമ്മര്ദത്തില് ആത്മഹത്യ ചെയ്തതും കുഴഞ്ഞുവീണ് മരിച്ചതുമായ ബിഎല്ഒ (ബൂത്ത് ലെവല് ഓഫീസര്)മാരുടെ ചിത്രം പുറത്ത് വിട്ട് കോണ്ഗ്രസ്. 'എസ്ഐആര് സമ്മര്ദ്ദം വധശിക്ഷയാകുമ്പോള്, ആരാണ് ഉത്തരവാദി' എന്ന ചോദ്യത്തോടെ ബിഎല്ഒമാരുടെ ചിത്രവും പേരും സംസ്ഥാനവും ഉള്പ്പെടുത്തിയുള്ള പോസ്റ്ററാണ് കോണ്ഗ്രസ് എക്സിലൂടെ പുറത്ത് വിട്ടത്.
കോണ്ഗ്രസ് പുറത്ത് വിട്ട വിവരം പ്രകാരം ഇതുവരെ 14 പേര്ക്കാണ് എസ്ഐആര് സമ്മര്ദം മൂലം ജീവന് നഷ്ടമായത്. കണ്ണൂരില് ആത്മഹത്യ ചെയ്ത ബിഎല്ഒ അനീഷ് ജോര്ജും ഇതില് ഉള്പ്പെടുന്നു. ശാന്തി മുനി (പശ്ചിമബംഗാള്), നമിത ഹന്സ്ദ (പശ്ചിമബംഗാള്), റിങ്കു തരാഫ്ദര് (പശ്ചിമബംഗാള്), ഉദയ്ഭന് സിങ് (മധ്യപ്രദേശ്), ഭുവന് സിങ് (മധ്യപ്രദേശ്), മുകേഷ് ജന്ഗിദ് (രാജസ്ഥാന്), ശാന്താറാം (രാജസ്ഥാന്), അരവിന്ദ് വദാര് (ഗുജറാത്ത്), ഉഷാബെന് (ഗുജറാത്ത്), കല്പ്പന പട്ടേല് (ഗുജറാത്ത്), രമേഷ് പര്മാര് (ഗുജറാത്ത്), ജാഹിത (തമിഴ്നാട്), വിജയ് കെ വര്മ (ഉത്തര്പ്രദേശ്) എന്നിവരാണ് മരിച്ച മറ്റുള്ളവര്.
Deadline Over Life?SIR Workers Face Unbearable Pressure pic.twitter.com/oUJUdEbPz0
കോൺഗ്രസ് പുറത്ത് വിട്ട പട്ടിക പ്രകാരം ഏറ്റവും കൂടുതല് പേര് ഗുജറാത്തിലാണ് മരിച്ചത്. നാല് ബിഎല്ഒമാരാണ് ഗുജറാത്തില് മരിച്ചത്. എസ്ഐആര് നടപടികള്ക്കെതിരെ 16 ബിഎല്ഒമാര്ക്ക് ജീവന് നഷ്ടമായെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ജീവന് പൊലിഞ്ഞതെന്നും രാഹുല് ഗാന്ധി പറഞ്ഞിരുന്നു. എസ്ഐആര് പരിഷ്കരണമല്ല, അടിച്ചമര്ത്തലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Congress release BLO s details who died over SIR pressure