ന്യൂഡല്ഹി: ഡല്ഹി ജുഡീഷ്യറിയില് രണ്ട് ജില്ലാ ജഡ്ജിമാര്ക്കെതിരെ നടപടി. ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ജഡ്ജിമാര് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില് ഒരു ജില്ലാ ജഡ്ജിയെ സസ്പെന്ഡ് ചെയ്തു. രണ്ടാമത്തെ ജഡ്ജിക്കെതിരെ അച്ചടക്ക നടപടികള്ക്ക് ശുപാര്ശ നല്കിയിട്ടുണ്ട്. ജില്ലാ ജഡ്ജിമാരായ സഞ്ജീവ് കുമാറിനും അനില് കുമാറിനുമെതിരെയാണ് നടപടി.
ജഡ്ജിമാര് പരാതി പിന്വലിപ്പിക്കാന് സമ്മര്ദ്ദം ചെലുത്തിയെന്നും 30 ലക്ഷം വാഗ്ദാനം ചെയ്തെന്നും അഭിഭാഷക പരാതി നല്കിയിട്ടുണ്ട്. ഇവര് അഭിഭാഷകയുടെ സഹോദരനെ കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില് ഉന്നയിക്കുന്നു. പിന്നാലെ അഭിഭാഷകയുടെ പരാതിയില് ഹൈക്കോടതി നടപടി സ്വീകരിക്കുകയായിരുന്നു.
Content Highlights: Complaint filed against two district judges in Delhi whose threatened complainer