സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ പാലത്തില്‍ നിന്നും തളളി താഴെയിട്ടു; ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകള്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു

ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ പാലത്തില്‍ നിന്നും തളളി താഴെയിട്ട ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്. അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്ന് യുവതി ഓടിക്കൂടിയവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ച് കയറുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തി. മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് ആരോപിച്ചത്. എന്നാല്‍ ഭാര്യ കുറ്റം നിഷേധിച്ചു. യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകള്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. റായ്ച്ചൂര്‍ പൊലീസ് മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ വിളിച്ചുവരുത്തിയിട്ടുണ്ട്.

Content Highlights: Karnataka Man alleges wife pushed him during taking selfie, rescued by villagers

To advertise here,contact us