മംഗളൂരു: വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. സംഭവത്തിൽ കടൂർ ടൗണിൽ പ്രദീപ് ആചാരി, സിദ്ധേഷ്, വിശ്വാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന മീനാക്ഷിയുടെ ഭർത്താവിനെയാണ് മൂവരും ചേർത്ത് കൊലപ്പെടുത്തിയത്.
കഴിഞ്ഞ മെയ് 31ന് മീനാക്ഷിയുടെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഘട്ടത്തിൽ ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൻസാര ഗേറ്റിന് സമീപം കണ്ടെത്തി.
പ്രതികളിലൊരാളായ പ്രദിപ് ആചാരിയും മീനാക്ഷിയും തമ്മിലുള്ള ബന്ധം സുബ്രഹ്മണ്യ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയിൽ മീനാക്ഷിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights :Husband burned to death to continue extramarital affair