റെയില്‍വേ ട്രാക്കിൽ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ചു; മധ്യപ്രദേശിൽ പൊലീസുകാരന്റെ കൈപ്പത്തി അറ്റു

മൃതദേഹം പരിശോധിച്ച് സ്ഥലത്ത് നിന്ന് മാറ്റുന്നതിനിടെ എതിരെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു

ഭോപ്പാല്‍: റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം. ബന്ദക്പുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര മിശ്രയുടെ കൈപ്പത്തിയാണ് അറ്റത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ട്രെയിനില്‍ നിന്ന് രണ്ട് പേര്‍ വീണ് മരിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരയ്യ ഭദോവി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു രാജേന്ദ്ര മിശ്രയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും. മൃതദേഹം പരിശോധിച്ച് സ്ഥലത്ത് നിന്ന് മാറ്റുന്നതിനിടെ എതിരെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ രാജേന്ദ്ര മിശ്രയുടെ വലതു കൈയാണ് അറ്റത്. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ യാവര്‍ ഖാനും പരിക്കേറ്റിരുന്നു.

Also Read:

National
ബിഹാറില്‍ എന്‍ജിനില്‍ നിന്ന് കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ അപകടം; റെയില്‍വേ ജീവനക്കാരന്‍ ചതഞ്ഞ് മരിച്ചു

ഉടന്‍ തന്നെ ഇരുവരേയും ജബല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമെങ്കില്‍ ഇരുവരേയും കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്ന് ദമോ എസ് പി ശ്രുത് കീര്‍ത്തി സോംവന്‍ഷി പറഞ്ഞു.

Content Highlights- cop's arm gets severed as train hits him while removing bodies from track

To advertise here,contact us