30 കോടി പിന്നിട്ട് കാരുണ്യത്തിൻ്റെ കൈത്താങ്ങ്; എസ്എംഎ ബാധിതരായ സഹോദരങ്ങളെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും

ബിരിയാണി, പായസം, ഐസ്ക്രീം, തുടങ്ങി വിവിധതരം ഭക്ഷണ ചാലഞ്ചുകൾ കൂടാതെ ഗാന പരുപാടികൾ സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ ക്യാംപെയ്ൻ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തിയാണു നാട്ടുകാർ പണം സ്വരൂപിക്കുന്നത്

Ethan, Oliver, David

കോഴിക്കോട്: എസ്എംഎ ബാധിതരായ ഏഥനും ഒലിവറിനും ഡേവിഡിനുമായി കേരളം കൈകോർത്തപ്പോൾ 30 കോടി പിന്നിട്ട് ധനസമാഹരണം. ചികിത്സക്ക് മുന്നോടിയായുള്ള രക്ത പരിശോധനയ്ക്കായി മൂവരെയും ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ധനസമാഹരണം അധികം വൈകാതെ 50 കോടി രൂപയിലെത്തുമെന്ന പ്രതീക്ഷയോടെയാണ് ഏഥനും ഒലിവറും ഡേവിഡും ഇന്ന് ആശുപത്രിയിലേക്കു പോകുന്നത്.

സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച, കല്ലുരുട്ടി പുത്തിരിച്ചാലിൽ അരുണിൻ്റെയും ഷാമിലിനൻ്റെയും മക്കളായ മൂന്ന് സഹോദരന്മാരാണ് ചികിത്സയ്ക്കായി പണം കാത്തിരിക്കുന്നത്. നാട്ടുകാർ ചേർന്നു രൂപീകരിച്ച ചികിത്സാ സഹായ നിധി ഇന്നലെ 30 കോടി രൂപ പിന്നിട്ടു. ഇനിയും 20 കോടിയോളം രൂപ കൂടി സമാഹരിക്കണം. ശുഭപ്രതീക്ഷയിലാണു കുടുംബവും നാട്ടുകാരും. ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖയിലെ അക്കൗണ്ടിലേക്കാണ് സഹായം നൽകേണ്ടത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖഅക്കൗണ്ട് നമ്പർ: 21360100162505IFSC Code:- FDRL0002136

ബിരിയാണി, പായസം, ഐസ്ക്രീം, തുടങ്ങി വിവിധതരം ഭക്ഷണ ചാലഞ്ചുകൾ കൂടാതെ ഗാന പരുപാടികൾ സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ ക്യാംപെയ്ൻ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തിയാണു നാട്ടുകാർ പണം സ്വരൂപിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയും ധനസഹായവുമായി രംഗത്തെത്തി.

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറും കല്ലുരുട്ടി പള്ളി വികാരി ഫാ.സിബിൻ കിളിയൻപറമ്പിൽ വൈസ് ചെയർമാനുമായുള്ളതാണു ചികിത്സാക്കമ്മിറ്റി.

Content Highlights: Kerala's fundraising campaign for SMA-affected brothers Ethan, Oliver and David has crossed ₹30 crore. The children will undergo preliminary blood tests at a Kozhikode hospital.

To advertise here,contact us