കൊച്ചി: കളമശ്ശേരിയില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കെഎസ്ആര് ബെംഗളൂരു-എറണാകുളം ജങ്ഷന്(26651) വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തൃശൂര്‍ മുതൽ എറണാകുളം വരെയുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി. എറണാകുളം ജങ്ഷന്-കെഎസ്ആര് ബെംഗളൂരു(26652) വന്ദേഭാരത് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. എറണാകുളം മുതൽ തൃശൂര്‍ വരെയുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.
മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് വൈകിയോടും. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് ഒന്നര മണിക്കൂര്‍ വൈകും.
വൈകിയോടുന്ന മറ്റു ട്രെയിനുകള്‍
പരശുറാം എക്സ്പ്രസ് (16649)– 1 മണിക്കൂർ 15 മിനിറ്റ് വൈകിയോടും
ഷാലിമാർ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22642)– 50 മിനിറ്റ് വൈകിയോടും
ഗാന്ധിധാം–തിരുനെൽവേലി എക്സ്പ്രസ് (20924) – 45 മിനിറ്റ് വൈകിയോടും
വിവേക് എക്സ്പ്രസ് (22504) – 25 മിനിറ്റ് വൈകും
ഗരീബ്രഥ് എക്സ്പ്രസ് (12201) – 25 മിനിറ്റ് വൈകും
ഗുരുവായൂർ–എറണാകുളം പാസഞ്ചർ (56317) – 15 മിനിറ്റ് വൈകും
നേത്രാവതി എക്സ്പ്രസ് (16346)– 1 മണിക്കൂർ 20 മിനിറ്റ്
തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577)– 40 മിനിറ്റ് വൈകും
Content Highlights: kalamassery railway work to disrupt train services tomorrow