ചാത്തന്‍ മാസ്റ്ററുടെ പേര് ഉച്ചരിക്കാന്‍ പോലും ബിജെപിക്ക് അവകാശമില്ല: ബിനോയ് വിശ്വം

ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയ കാര്യസ്ഥന്മാരാണ് ബിജെപിയെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: കേരളത്തിലെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന കമ്യൂണിസ്റ്റ് നേതാവ് പി കെ ചാത്തന്‍മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചാത്തന്‍ മാസ്റ്ററുടെ പേര് ഉച്ചരിക്കാന്‍പോലും ബിജെപിക്ക് അവകാശമില്ലെന്നും ആ പേര് ദുരുപയോഗം ചെയ്യരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയ കാര്യസ്ഥന്മാരാണ് ബിജെപി. ദളിത്-ന്യൂനപക്ഷവേട്ട നടത്തുന്ന പാര്‍ട്ടിയാണ്. ദളിതരുടെ വീടുകള്‍ അഗ്നിക്കിരയാക്കുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നതും ആര്‍എസ്എസും ബിജെപിയുമാണ്. ഏഴ് കടലില്‍ കുളിച്ചാലും ബിജെപിയുടെ പാപക്കറ മാഞ്ഞുപോകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ദുഷ്ടലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ബിജെപിക്ക് വിജയിക്കാനാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ബിജെപി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പി കെ ചാത്തന്‍ മാസ്റ്റര്‍ സ്മൃതി സഭ സംഘാടക സമിതിക്കും ബിജെപി രൂപം നല്‍കി. മാരാര്‍ജി ഭവനില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനം ചെയ്തത്. ഒന്നാം ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണം, പട്ടികജാതി ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു പി കെ ചാത്തന്‍ മാസ്റ്റര്‍. കേരളത്തിലെ ആദ്യത്തെ പട്ടികജാതിക്കാരനായ മന്ത്രി കൂടിയാണ് ചാത്തന്‍ മാസ്റ്റര്‍.

Content Highlights: PI state secretary Binoy Viswam launches a sharp criticism of the BJP over its decision to organize a memorial event for P K Chathan Master

To advertise here,contact us