മലപ്പുറം: ട്രെയിന്‍ തട്ടി മരിച്ച വാര്‍ഡ് മെമ്പറെ അനുശോചിച്ച് വൈകാരിക കുറിപ്പുമായി വി എസ് ജോയ് എംഎല്‍എ. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ 21ാം വാര്‍ഡ് മെമ്പറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പക്കലാണ് ട്രെയിന്‍ തട്ടി മരിച്ചത്. അത്രയേറെ ജനകീയനായ അഹമ്മദ് കുട്ടിയുടെ ആകസ്മികമായ വേര്‍പാട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും ഉളവാക്കുന്നതാണെന്ന് ജോയ് കുറിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പര്‍ ആണെന്നും വി എസ് ജോയ് ഓര്‍മ്മിച്ചു.
'ജനകീയ മെമ്പര്‍ അഹമ്മദ് കുട്ടി ചെമ്പിക്കലിന് ആദരാഞ്ജലികള്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പര്‍ ആണ് അദ്ദേഹം. കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂര്‍ വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത 1230 വോട്ടില്‍ 1118 വോട്ടും അദ്ദേഹം നേടിയപ്പോള്‍ എതിരാളികള്‍ക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം. അത്രയേറെ ജനകീയനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും ഉളവാക്കുന്നതാണ്.', വി എസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചു.
ബുധനാഴ്ച രാത്രി 11ന് ചെമ്പിക്കലിലെ വീടിന് സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ വെച്ചായിരുന്നു അഹമ്മദ് കുട്ടിയെ ട്രെയിന്‍ തട്ടിയത്. ട്രാക്കില്‍ ആളെ തട്ടിയതായി ലോക്കോ പൈലറ്റ് റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിലിരുന്ന് ഫോണില്‍ സംസാരിക്കവെയാണ് അഹമ്മദ് കുട്ടിയെ ട്രെയിന്‍ തട്ടിയതെന്നാണ് വിവരം. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.
Content Highlights: VS Joy MLA shares an emotional condolence note mourning the death of a ward member