തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമി തോറ്റു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ഭരണപക്ഷത്തിന് മുന്‍തൂക്കം ലഭിച്ചു. ആകെ 56 സന്യാസിമാര്‍ക്കാണ് വോട്ട് അവകാശമുള്ളത്. ഇതില്‍ 55 പേര് വോട്ട് ചെയ്തു.
2026-2031 കാലയളവിലേക്കുള്ള 11 അംഗ ബോര്‍ഡിലേക്ക് 32 പേരാണ് മത്സരിച്ചത്. ശിവഗിരി മഠത്തിന്റെ ധര്‍മ്മ പ്രചരണങ്ങള്‍ക്കും മറ്റ് ചുമതലകള്‍ നടപ്പാക്കുന്നതിനുമായാണ് ഈ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നത്.
വിജയിച്ചവര്‍ ( ലഭിച്ച വോട്ട് )
സ്വാമി വിശുദ്ധാനന്ദ, 28സ്വാമി ശുഭാംഗാനന്ദ,29സ്വാമി ശാരദാനന്ദ 26സ്വാമി ഋതംഭരാനന്ദ, 24സ്വാമി സാന്ദ്രാനന്ദ പുരി 24സ്വാമി അനപേക്ഷാനന്ദ 26സ്വാമി ധര്‍മ്മ ചൈതന്യ, 26സ്വാമി നിത്യസ്വരൂപാനന്ദ 26സ്വാമി ഗുരുപ്രകാശം 28സ്വാമി അംബികാനന്ദ 31സ്വാമി യോഗാനന്ദ 24
Content Highlights: Sachidananda Swami lost the Shivagiri Sree Narayana Dharma Sangham Trust Board election for the 2026–2031 term, while the incumbent faction maintained its lead. A total of 55 out of 56 eligible monks cast their votes to elect the 11-member board from 32 candidates