തിരുവനന്തപുരം: എസ്എംഎ രോഗികളുടെ മരുന്ന് മാറ്റാനുള്ള ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയതാണെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം തെറ്റ്. ജൂലൈ ഏഴാം തീയതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. അന്നും ആരോഗ്യമന്ത്രി കെ മുരളീധരന് തന്നെയായിരുന്നു. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ഫയല്‍ കെ മുരളീധരന് കാണുകയും ചെയ്തു. ജൂണ്‍ ഒമ്പതിനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഫയല്‍ മന്ത്രിക്ക് നല്‍കിയത്. ജൂണ്‍ 18ന് ഫയല്‍ കണ്ട കെ മുരളീധരന് അനുകൂല തീരുമാനം എടുക്കുകയായിരുന്നു. ഇതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
എസ്എംഎ രോഗങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയതാണെന്നായിരുന്നു കെ മുരളീധരന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ചുള്ള കാര്യങ്ങളും അറിയണമെന്നില്ല, കൂടുതല്‍ അറിയണമെങ്കില്‍ എസ്എടിയിലെ വിദഗ്ധയായ ഡോക്ടറോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് നല്കി വരുന്ന ജീവന്‍രക്ഷാ മരുന്ന് മാറ്റി, പകരം നാറ്റ്കോ ഫാര്‍മയുടെ ജനറിക് മരുന്ന് നല്‍കാനുള്ള തീരുമാനമായിരുന്നു വിവാദമായത്. സൗജന്യമായി നല്‍കിയിരുന്ന മരുന്ന് വില കൂടുതലായതിനാലാണ് ജനറിക് മരുന്നുകള്‍ നല്കാന് തീരുമാനിച്ചത്. വിദേശകമ്പനിയുടെ അഞ്ചര ലക്ഷത്തോളം വില വരുന്ന മരുന്നിന് പകരം ഇന്ത്യന്‍ കമ്പനിയുടെ 15,000 രൂപയുടെ മരുന്നാണ് നിലവില്‍ വിതരണം ചെയ്യുന്നത്.
മെഡിക്കല്‍ ട്രയലിനുള്ള ജനറിക് മരുന്നാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന ആരോപണവും ഉയർന്നിരുന്നു. വിതരണം ചെയ്ത മരുന്നിന്റെ കുപ്പികളില്‍ 'ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളുടെ കുട്ടികളെ ആരോഗ്യവകുപ്പ് പരീക്ഷണ വസ്തുക്കളാക്കുകയാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: The claim by Health Minister K. Muraleedharan that the LDF government issued the order to change medication for spinal muscular atrophy (SMA) patients has been challenged as incorrect. The order was reportedly issued on July 7, when Muraleedharan himself was serving as Health Minister.