കൊച്ചി: സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. വിജിലൻസ് എഫ്ഐആർ ഇടാനായി ത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് അപ്പീല് ഫയല് ചെയ്യാന് ഹൈക്കോടതി അനുമതി നല്കിയില്ല. സിംഗിള് ബെഞ്ച് ഉത്തരവ് ഹര്ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും അപേക്ഷകളും കോടതി തള്ളിയിട്ടുണ്ട്.
വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തതിനെതിരെ നിയമപരമായ മറ്റ് മാര്ഗങ്ങള് തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള് ബെഞ്ച് വിധി ബാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില് അപ്പീല് നല്കുന്നതിനുള്ള അനുമതി തേടിക്കൊണ്ടുള്ള എല്ലാ അപേക്ഷകളും തള്ളിക്കളയുന്നുവെന്നാണ് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്. എഫ്ഐആര് റദ്ദാക്കാന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണങ്ങള്
ഗുരുത കുറ്റകൃത്യത്തില് പ്രാഥമിക അന്വേഷണം നിര്ബന്ധമില്ലതങ്ങളുടെ വാദം കേട്ടില്ലെന്നും സിംഗിള് ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്ജിക്കാരുടെ വാദം. നേരത്തെ കേസ് പരിഗണിച്ചപ്പോള് സര്ക്കാരും പിണറായി വിജയന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപ്പീലിന് അനുമതി നല്കരുതെന്നും നിലപാട് സ്വീകരിച്ചിരുന്നു.
ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലന്സ് തീരുമാനം. ഉദ്യോഗസ്ഥര് ഇന്ന് യോഗം ചേര്ന്ന് തുടര്നടപടികള് വിലയിരുത്തും. ഇ ഡി രേഖകള് ലഭിച്ചാല് ഉടന് ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് തീരുമാനം. കേസില് ആദ്യം ചോദ്യം ചെയ്യുക സിഎംആര്എല് ഉദ്യോഗസ്ഥരെയാകും.
സിംഗിൾ ബെഞ്ചിന്റെ അനുകൂല ഉത്തരവിന് പിന്നാലെ രണ്ട് എഫ്ഐആറുകളായിരുന്നു വിജിലൻസ് രജിസ്റ്റർ ചെയ്തത്. സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില് പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസിന്റെ സുഹൃത്തുക്കളും ഈ കേസില് പ്രതികളാണ്.
അന്വേഷണത്തിന് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്സ് രൂപീകരിച്ചത്. രണ്ട് കേസുകളും രണ്ട് എസ്ഐടി സംഘങ്ങളാണ് അന്വേഷിക്കുന്നത്. പിണറായി വിജയന് പ്രതിയായ കേസ് എസ്പി ഇ എല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും നടക്കുക. വിജിലന്സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്സ് സെല്ലുമാകും. വിജിലന്സ് ഐജിയുടെ മേല്നോട്ടത്തിലാകും അന്വേഷണം നടത്തുക. സിഎംആര്എല്-എക്സാലോജിക് ഇടപാടില് പിണറായി വിജയന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്സ് എഫ്ഐആറില് പറയുന്നത്. പിണറായി വിജയന്, വീണ, ശശിധരന് കര്ത്ത എന്നിവര് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്ശം.
Content Highlights: he Kerala High Court has denied Pinarayi Vijayan permission to file an appeal in connection with the CMRL–Exalogic financial transaction case.