ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. റിട്ട എൽ ഐ സി സോണൽ മാനേജരായ ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളി സ്വദേശിയാണ്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും.

ടി.എൻ. സാവിത്രി ദേവിയാണ് ഭാര്യ, ദീപുശാന്ത്, നിവേദിത, ദിവ്യ, എസ് ശ്രീശാന്ത് എന്നിവരാണ് മക്കൾ.

Content Highlights: sreesanth father v santhakumaran nair passes away

To advertise here,contact us