കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി രാജ്യത്തെത്തുന്ന അന് ഇബ്രാഹീം ഞായറാഴ്ചയാണ് കേരളത്തിലെത്തുക. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ശേഷമാണ് അന്‍വര്‍ ഇബ്രാഹീം കോഴിക്കോട് എത്തുക.
മര്‍കസ് സെന്‍ട്രല്‍ കാമ്പസിലാവും കാന്തപുരവുമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുക. മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന സംഗമത്തിലും വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷം മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും. തുടര്‍ന്ന് കാന്തപുരത്തിനൊപ്പം പ്രധാനമന്ത്രി മടവൂര്‍ സിഎം വലിയുല്ലാഹി മഖാം സന്ദര്‍ശിക്കും.
രണ്ടാം തവണയാണ് മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2022 സെപ്തംബറിലായിരുന്നു ആദ്യ മര്‍കസ് സന്ദര്‍ശനം.
Content Highlights: Malaysian Prime Minister Anwar Ibrahim is set to meet Indian Grand Mufti Kanthapuram A P Aboobacker Musliyar