'പ്രളയ സമയത്ത് ജെസിബിയില്‍ ആളെ രക്ഷപ്പെടുത്തുന്നത് നിയമവിരുദ്ധമാണോ?', MVDക്കെതിരെ പരിഹാസവുമായി അബിന്‍ വര്‍ക്കി

പ്രളയ സമയത്ത് എംവിഡി പിഴ ചുമത്തിയത് ഔചിത്യം ഇല്ലായ്മ ആണെന്നാണ് എംഎല്‍എയുടെ വിമര്‍ശനം

പത്തനംതിട്ട: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സംരക്ഷിക്കേണ്ടത് തന്റെ ചുതലയെന്ന് ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി. പ്രളയത്തില്‍ റോഡില്‍ വെള്ളം കയറുമ്പോള്‍ റോഡിലൂടെ ബോട്ട് സഞ്ചരിച്ചാല്‍ പിഴ ചുമത്തുമോ? പ്രളയ സമയത്ത് ജെസിബിയില്‍ ആളെ രക്ഷപ്പെടുത്തുന്നത് നിയമവിരുദ്ധമാണോ? എന്ന ചോദ്യങ്ങളും അബിന്‍ വര്‍ക്കി ചോദിച്ചിട്ടുണ്ട്. ഇതിനിടെ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ അരുണ്‍ എസ് നായര്‍ കോടതിയില്‍ ഒടുക്കാനുള്ള പിഴത്തുക കൈമാറി. എംവിഡി ചുമത്തിയ പിഴത്തുക ഓഫ് റോഡ് വാഹന ഉടമക്കാണ് കൈമാറിയത്. ഹൈക്കോടതിയിലെ അഭിഭാഷകരുടെ കൂട്ടായ്മയാണ് പണം കൈമാറിയത്.

പ്രളയ സമയത്ത് എംവിഡി പിഴ ചുമത്തിയത് ഔചിത്യം ഇല്ലായ്മ ആണെന്നാണ് എംഎല്‍എയുടെ വിമര്‍ശനം. ആറന്‍മുളയില്‍ ജനം കുടുങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് ചുമത്തിയ പിഴത്തുക യൂത്ത് കോണ്‍ഗ്രസ് അടച്ചു. വാഹനത്തില്‍ നിന്നും ലൈറ്റ് മാറ്റി ദൃശ്യം എംവിഡിക്ക് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ആരെങ്കിലും നിര്‍ബഡിച്ചോ എന്ന് എംവിഡി ഉദ്യോഗസ്ഥന്‍ ചോദിച്ചു. ആ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്. പ്രളയ സമയത്ത് കാര്‍ക്കശ്യത്തോടെ എന്തിനാണ് എംവിഡി പരിശോധന നടത്തിയത്. പരിശോധനയുടെ ലക്ഷ്യം പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമവിരുദ്ധത അല്ല തന്റെ നിലപാട്. എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യണമെന്ന് താന്‍ മന്ത്രിയോട് ആവശ്യപെട്ടിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. സൈബര്‍ സഖാക്കള്‍ എംവിഡിക്കൊപ്പമാണോ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഒപ്പമാണോ എന്ന് ചോദിച്ച അദ്ദേഹം സിപിഐഎം എംവിഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമാണെന്നും ആരോപിച്ചു. നിര്‍ത്തിയിട്ട വാഹനത്തിനാണ് പിഴ ചുമത്തിയത്. സുരക്ഷയ്ക്കും ട്രാഫിക്കിനും പ്രശ്നമില്ലാത്ത മോഡിഫിക്കേഷന്‍ ആകാം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിപി കൂടിയിട്ടാണോ എംവിഡി ഉദ്യോഗസ്ഥന്‍ രക്ഷാ പ്രവര്‍ത്തകരോട് സംസാരിച്ചതെന്ന് ചോദിച്ച അദ്ദേഹം ഗുഡ് സമരിറ്റന്‍ ആശയത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും വ്യക്തമാക്കി. ഒരു ജഡ്ജിയേപ്പോലും താന്‍ വിമര്‍ശിച്ചിട്ടില്ല. വാഹന മോഡിഫിക്കേഷന്‍ കേസ് ഉള്ള ധാരാളം ആളുകള്‍ ഉണ്ട്. വലിയ ടയര്‍ വാങ്ങുമ്പോള്‍ നികുതി സര്‍ക്കാരിന് ലഭിക്കുന്നുണ്ടെന്നും സുരക്ഷയ്ക്ക് വിഘാതമാകാത്ത മോഡിഫിക്കേഷന്‍ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

സമിതി കാര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥരുടെ ഉദ്ദേശത്തില്‍ സംശയമുണ്ടെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു. എംവിഡി ഉദ്യോഗസ്ഥനെ തൂക്കിക്കൊല്ലണമെന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സസ്പെന്റ് ചെയ്തതും പിന്‍വലിച്ചതും വകുപ്പ് തല നടപടി ആണെന്നും അദ്ദേഹം വിശദീകരിച്ചു. ഇനി എംവിഡിക്കൊപ്പമെന്ന് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി നിലപാട് എടുത്താലും താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒപ്പമാണെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.

Content Highlights: Aranmula MLA Abin Varkey said protecting those who took part in flood rescue operations is his responsibility. A group of High Court advocates handed over the fine imposed by the MVD to the off-road vehicle owner. Varkey questioned whether a boat travelling on a flooded road or rescuing people using a JCB during a flood should be treated as a violation of law.

To advertise here,contact us