തൃശൂര്‍: കയ്പമംഗലത്ത് ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ ജീവന് നഷ്ടപ്പെട്ട അപകടത്തില്ലോറി ഡ്രൈവര്‍ പിടിയില്‍. പൂനെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ അപകടം നടന്നയുടനെ ഇയാള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കയ്പമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഇയാളെ കണ്ട നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തൃശൂര്‍ കയ്പമംഗലത്ത് ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്നാട് രജിസ്ട്രേഷന് കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
Content Highlight : Kaipamangalam road accident: Lorry driver arrested