'CM ആയാല്‍ ആഹാ, CPIM ആയാല്‍ ഓഹോ'; മുഖ്യമന്ത്രിയെ ട്രോളി പാലക്കാട് ജില്ലാകമ്മിറ്റിയുടെ വീഡിയോ

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്

'CM ആയാല്‍ ആഹാ, CPIM ആയാല്‍ ഓഹോ'; മുഖ്യമന്ത്രിയെ ട്രോളി പാലക്കാട് ജില്ലാകമ്മിറ്റിയുടെ വീഡിയോ
dot image

പാലക്കാട്: ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ട്രോള്‍ വീഡിയോയുമായി പാലക്കാട് ജില്ലാ കമ്മിറ്റി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് മുഖ്യമന്ത്രി വി ഡി സതീശനെ അനുകരിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വീണ്ടും ഇവിടെ അവതരിപ്പിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി തെരുവില്‍ ചട്ടമ്പിയെപ്പോലെ പെരുമാറുന്ന കാഴ്ചയാണ് നമ്മളെല്ലാവരും കാണുന്നതെന്നും വീഡിയോയില്‍ ഇ എന്‍ സുരേഷ് ബാബു പറയുന്നുണ്ട്.

ഇതൊന്നും കേരളത്തില്‍ വാര്‍ത്തയേ അല്ല, സിപിഐഎം നേതാവ് ആരോടെങ്കിലും സംസാരിച്ചാല്‍ അഹങ്കാരവും ധാര്‍ഷ്ട്യവും ആയിരിക്കുമെന്നും ജില്ലാ സെക്രട്ടറി വിമര്‍ശിക്കുന്നു. സി എം ആയാല്‍ ആഹാ, സിപിഐഎം ആയാല്‍ ഓഹോ എന്നതാണ് മാധ്യമങ്ങളുടെ സമീപനം എന്നും സുരേഷ് ബാബു വിമര്‍ശിച്ചു.

Also Read:

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. പിന്നാലെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി കടുത്ത രോക്ഷത്തോടെ പ്രതികരിക്കുകയായിരുന്നു. 'ഞാന്‍ നിങ്ങളോട് പരിപാടിക്ക് വരാമെന്ന് പറഞ്ഞിരുന്നോ, മര്യാദയ്ക്ക് സംസാരിക്കണം', എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും', എന്ന് ചേന്തി അനില്‍ രോക്ഷത്തോടെ മറുപടി നല്‍കി. സംഭവം വിവാദമായതോടെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ചേന്തി അനില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: CPIM Palakkad District Committee has released a troll video related to the incident involving VD Satheesan at Chenthi, adding a political dimension to the ongoing discussion surrounding the episode

dot image
To advertise here,contact us
dot image