പാലക്കാട് ഡിവിഷന്‍ വിഭജനം: വരുമാനവും റിസർവേഷൻ ക്വാട്ടകളും കുറയും; ആശങ്കയിൽ കേരളം

വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്

പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ ആശങ്കകള്‍ ഉയരുന്നു. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

ഡിവിഷൻ വിഭാജനത്തിൽ എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി റെയില്‍വേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ട് തേടിയതായി അദ്ദേഹം അറിയിച്ചു. എം പിമാരായ കെ സുധാകരന്‍, കെ രാധാകൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ എന്നിവരും പ്രതിഷേധിച്ചു. തിരുവോണനാളില്‍ വിഷയം ഉന്നിച്ച് വീണ്ടും പ്രതിഷേധിക്കുമെന്ന് എം പിമാര്‍ അറിയിച്ചിട്ടുണ്ട്.

ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. ട്രാൻസ്ഫർ, സ്ഥാനകയറ്റം തുടങ്ങിയവയെല്ലാം പുനർക്രമീകരിക്കേണ്ടി വരും.

മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. നടപ്പിലാക്കിയാൽ മംഗളൂരു തുറമുഖം ഉൾപ്പെടെ മൈസൂർ ഡിവിഷന്റെ കീഴിലാകും. വിഷയത്തിൽ കേരളത്തിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാ ണെന്ന് പ്രതിപക്ഷ നേതാവ് പിണ റായി വിജയൻ പറഞ്ഞിരുന്നു.

Content Highlights: The proposed division of the Palakkad Railway Division could reduce Kerala's railway revenue and reservation quotas, raising concerns over its impact on the state.

To advertise here,contact us