വീണക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കിയത് തെളിവുകളുടെ അടിസ്ഥാനത്തിൽ; വിശദീകരണവുമായി ഇ ഡി

കേസില്‍ കുടൂതല്‍ ചോദ്യം ചെയ്യലുകള്‍ ഉടന്‍ നടക്കുമെന്നും ഇ ഡി പറഞ്ഞു

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി. റെയ്ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണമല്ലെന്നും ഇ ഡിയുടെ വിശദീകരണം. അനധികൃത പണമിടപാടുകളില്‍ വീണ ടിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇ ഡി വ്യക്തമാക്കി. കേസില്‍ കുടൂതല്‍ ചോദ്യം ചെയ്യലുകള്‍ ഉടന്‍ നടക്കുമെന്നും ഇ ഡി പറഞ്ഞു. വീണക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടി ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പില്‍ ഇ ഡിയുടെ വിശദീകരണം.

തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ലെന്നും ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്റേറ്റ് വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇതേ തുടർന്ന് കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഹാജാരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനാണ് തീരുമാനം. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടി കേസിലെ പുതിയ കണ്ടെത്തലുകളുണ്ടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും തീരുമാനമുണ്ട്.

Content Highlights: The Enforcement Directorate has clarified that its press release concerning Veena was issued based on evidence gathered during its investigation.

To advertise here,contact us