തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണ് (19) പരിക്ക് പറ്റിയത്. പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ് അമീന്.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കല്ലറ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കല്ലറയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നാണ് വിദ്യാര്‍ത്ഥി പുറത്തേക്ക് വീണത്. അപകടത്തില്‍ തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: A student sustained serious injuries after falling from a KSRTC bus. The injured student was taken to hospital for treatment.