കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്.

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights: Three people were injured after a car lost control and hit a post in Mattannur, Kannur.

To advertise here,contact us