കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത്

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത്. രാവിലെ ഏഴേമുക്കാലോടെയാണ് അപടമുണ്ടായതെന്ന് പ്രദേശവാസി പ്രതികരിച്ചു.

Content Highlights:Two private buses collided in Konni

To advertise here,contact us