തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഡല്‍ഹിയില്‍ നടക്കുന്നത് വലിയ മുന്നേറ്റമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹിയിലെ യുവജനങ്ങളുടെ സമരത്തെ മുഖവിലക്കെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആദ്യം എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധത്തെ പിന്തുണച്ചുവെന്നും പിന്നാലെ ധാരാളം കക്ഷികള്‍ പിന്തുണയുമായി എത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യ തലസ്ഥാനം അഭൂത പൂര്‍ണമായ പ്രതിഷേധമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തെ മുഖവിലയ്ക്ക് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നും അതിനെ നിസാരമായി കാണുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ബിജെപി സര്‍ക്കാരിനെതിരായ വികാരം ഉയര്‍ന്നു വരികയാണ്. യുവജനങ്ങള്‍ വന്‍ തോതില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യം അവഗണിച്ച ബിജെപി സര്‍ക്കാരിന് പിന്നീട് അവരുമായി സംസാരിക്കേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയില്‍ ആര്‍എസ്എസ് നയം നടപ്പാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നമ്മുടെ രാജ്യത്തെ പിന്നോട്ട് അടിക്കുന്നു. ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും നടക്കുകയാണ്. കേന്ദസര്‍ക്കാറിന് ഭരണഘടനയെ അംഗീകരിക്കാന്‍ ആവുന്നില്ല': പിണറായി വിജയൻ പറഞ്ഞു.
വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിലും പിണറായി വിജയൻ പ്രതികരിച്ചു. എസ്ഐആര്‍ എന്ന പേരില്‍ നടപ്പാക്കിയ വോട്ടര്‍ പട്ടിക പരിഷ്കരണം ലക്ഷക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും തള്ളിയെന്നും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ ഏറ്റവും ആശ്വാസം സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായി എന്നതാണെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു.
Content Highlights: Pinarayi Vijayan Reacts to CJP Protest NEET Exam Irregularities