പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് ആശുപത്രിയില്‍ കാത്ത് കിടക്കേണ്ടി വന്നത് ഒന്നേകാല്‍ മണിക്കൂര്‍. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാൻ 108 ആംബുലന്‍സ് എത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും എത്തിയില്ല.
തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സിലാണ് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. 108 ആംബുലന്‍സ് എത്തുമെന്ന് അധികൃതര്‍ അറിയിച്ചത് കൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.
ആംബുലന്‍സ് എത്തുമെന്ന് കണ്ട്രോള് റൂമില്‍ നിന്ന് അറിയിച്ചിരുന്നു. വീണ്ടും വിളിച്ചപ്പോള്‍ 108 ആംബുലന്‍സ് ഇല്ല എന്ന് മറുപടി ലഭിച്ചതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ ആംബുലന്‍സ് എത്താതിരിക്കുന്നത് പതിവെന്നും ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.
Content Highlights:Accident Victim Waited Over an Hour for ambulance at adoor