തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ജിപി നിയമന വിവാദത്തില്‍ കെഎസ്യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശങ്ങളിലാണ് വാക്പോര് തുടരുന്നത്. മുഖ്യമന്ത്രിയെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തി. കെഎസ്യു നേതൃത്വത്തെ അധിക്ഷേപിച്ചതില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന് ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്യുവിന് എതിരെ പറയാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്. അതേ സമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എം എല്‍ എയും രംഗത്ത് എത്തി.
മുഖ്യമന്ത്രി മുതല്‍ എല്ലാവരും വിദ്യാര്‍ഥി യൂണിയനിലൂടെ വന്നവരാണെന്നായിരുന്നു കോണ്‍ഗ്രസ് നോതാവ് ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം. ചുരുക്കം ഒന്നോ രണ്ടോ പേരാണ് അല്ലാതെ പാര്‍ട്ടിയുടെ തലപ്പത്ത് ഉള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജയിലില്‍ കിടന്നും, സമരം ചെയ്തും, പ്രതിപക്ഷത്തിരുന്ന് പോരാടിയും വന്ന ഒരു നേതാവും കെഎസ്യുവിനെതിരെ പറയില്ലെന്നും പതികരണമുണ്ടായി. കെഎസ്യു പ്രസിഡന്റിനെ മുഖ്യമന്ത്രി കാണാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. കെഎസ്യുവിന്റെ അഭിപ്രായം എല്ലാകാലത്തും പാര്‍ട്ടി മുഖവിലക്ക് എടുത്തിട്ടുണ്ട്. കെഎസ്യു പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയാണെന്നും കെഎസ്യു പ്രസിഡന്റിനെ കാണാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കെഎസ്യു പരിഹാസ പരാമര്‍ശത്തില്‍ പരസ്പരം പോരടിക്കലും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായി. കെപിസിസി വക്താവ് വി ആര് അനൂപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ആര് എം ഷഫീര്‍ രംഗത്ത് വന്നു. വി ആര് അനൂപ് കുമ്പിടി ആകേണ്ടെന്നായിരുന്നു ബിആര്‍എം ഷഫീറിന്റെ പരിഹാസം. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടു പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. വി ആര് അനൂപിന് ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്നും ഷഫീറിന്റെ പ്രതികരണമുണ്ടായി.
മുഖ്യമന്ത്രിയുടെ കെഎസ്യു പരിഹാസ പരാമര്‍ശത്തില്‍ പരസ്പരം പോരടിക്കലും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായി. കെപിസിസി വക്താവ് വി ആര് അനൂപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ആര് എം ഷഫീര്‍ രംഗത്ത് വന്നു. വി ആര് അനൂപ് കുമ്പിടി ആകേണ്ടെന്നായിരുന്നു ബിആര്‍എം ഷഫീറിന്റെ പരിഹാസം. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടു പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. വി ആര് അനൂപിന് ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്നും ഷഫീറിന്റെ പ്രതികരണമുണ്ടായി.
അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണയുമായാണ് മന്ത്രി എം ലിജു രംഗത്ത് വന്നത്. കെ എസ് യു ഞങ്ങളെല്ലാം വളര്‍ന്നു വന്ന സംഘടനയാണ്, കെ എസ് യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ തിരക്കുകള്‍ കൊണ്ടാകാം കെഎസ്യു പ്രസിഡന്റിനെ കാണാഞ്ഞതെന്നും വിശദീകരണമുണ്ടായി. മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നായിരുന്നു കെ പി നൗഷാദലി എംഎല്‍എയുടെ വാദം. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ നിയമപരമായി ഒരു തെറ്റുമില്ല മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിക്കുന്നവര്‍ ഒറ്റപ്പെടുമെന്നും കെ പി നൗഷാദ് അലി പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല. വിമര്‍ശിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ ആത്മഹൂതിയാണ് ഇതിന്റെ പരിണിത ഫലമെന്നും മുന്നറിയിപ്പുണ്ടായി. ചില കോണുകളില്‍ നിന്നും ഉണ്ടാകുന്ന ഈ അപസ്വരങ്ങള്‍ വികട സരസ്വതിയായി കാണാമെന്നും നൗഷാദലി പറഞ്ഞു.
അതിനിടെ ജിന്റോ ജോണിനെയും വി ആര് അനൂപിനെയും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ കെ പി സി സി പ്രസിഡന്റിന് പരാതി നല്കി. ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രതികരണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത നാള് മുതല്‍ എതിരാളികളുടെ നാവായി മാറുന്ന പ്രതികരണങ്ങളാണ് ഇരുവരും നടത്തുന്നത്. സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ഉപയോഗിച്ചതിനെ പോലും വക്രീകരിച്ചു. രണ്ട് മാസത്തിനിടെ നാലോളം വിഷയങ്ങളില്‍ വിരുദ്ധ നിലപാടുകളുമായി ജിന്റോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വി ആര് അനൂപും സമാന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മാധ്യമ വാര്‍ത്തകള്‍ക്ക് ആധികാരികത നല്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും ആരോപണങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ് ഇവര്‍ ചെയ്യുന്നുതെന്നും പലപ്പോഴും എതിര് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരകരായും ഇവര്‍ മാറുന്നു എന്നും രാജു പി നായര്‍ പരാതിയില്‍ ആരോപിക്കുന്നു.
Content Highlights: The GP appointment controversy has triggered fresh divisions within the Congress after the Chief Minister's remarks on KSU. While some leaders demanded that the remarks against KSU be withdrawn, others voiced support for the opposition leadership, exposing differing opinions within the party.