കൊല്ലം: മുന്‍ എംഎല്‍എ മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കാലാവധി കഴിഞ്ഞിട്ടും എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് മാറ്റത്തതിനെതിരെയാണ് പരാതി. കളക്ടര്‍ക്കും വെസ്റ്റ് എസ്എച്ച്ഒക്കുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. 'അന്തസ് വേണമെടോ അന്തസ്' എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുകേഷിനെ പരിഹസിക്കുകയും ചെയ്തു. മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറായിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ
'കൊല്ലം നിയോജകമണ്ഡലം നിവാസികള്‍ക്ക് അവര്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ഒരു ഫുള്‍ടൈം എംഎല്‍എ ശ്രീമതി. ബിന്ദു കൃഷ്ണ Adv Bindhu Krishna ഉണ്ട്.മുന്‍ എം.എല്‍.എ ആയിട്ടും ഇന്നും ഹാങ്ങോവര്‍ വിടാന്‍ തയ്യാറാകാതെ എം.എല്‍.എ എന്ന് എഴുതിയ ബോര്‍ഡ് മാറ്റാതെ മുന്‍ പാര്‍ടൈം എംഎല്‍എ എം. മുകേഷ്;അന്തസ്സ് വേണമടൊ, അന്തസ്സ്……ബിഎന്‍എസ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടര്‍ക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നല്കി.വിഷ്ണു സുനില്‍NB: തീയതിയും സമയവും ഫോട്ടോയില്‍ തന്നെയുണ്ട്'
Content Highlights: Youth Congress Files Complaint Against Former MLA Mukesh