കൊണ്ടോട്ടിയില്‍ സ്വത്തിനെ ചൊല്ലി തര്‍ക്കം; ജ്യേഷ്ഠന് ദാരുണാന്ത്യം, അനുജൻ പിടിയിൽ

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്

മലപ്പുറം: കൊണ്ടോട്ടിയില്‍ സഹോദരനെ കൊലപ്പെടുത്തി 49കാരന്‍. ഒഴുകൂര്‍ നെരവത്ത് നൂര്‍ മന്‍സിലില്‍ ചിറ്റങ്ങാടന്‍ മുഹമ്മദ് റഫീഖ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനുജനായ ചിറ്റങ്ങാടന്‍ സാജിദിനെ പൊലീസ് പിടികൂടി. സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് അടിപിടിയുണ്ടായെന്നും കത്തിയെടുത്ത് വീശിയെന്നുമാണ് വിവരം. പോസ്‌റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: man died by brother at kondotty

To advertise here,contact us