കോഴിക്കോട് നവജാത ശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് ചോമ്പാലയില്‍ നവജാത ശിശു മരിച്ച നിലയില്‍. 26 ദിവസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുലപ്പാല്‍ നല്‍കിയ ശേഷം കുഞ്ഞിനെ ഉറക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Newborn baby found dead in Kozhikode; Case registered for unnatural death

To advertise here,contact us