ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റം: വേണ്ട നടപടികൾ എടുക്കുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി സി പി ജോൺ

ടൂറിസ്റ്റ് ബസുകളിലെ വെള്ള നിറം വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റത്തിൽ വേണ്ട നടപടികൾ എടുക്കുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി സി പി ജോൺ. ടൂറിസ്റ്റ് ബസുകളിലെ വെള്ള നിറം വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും എസ്റ്റിഎ വ്യക്തമാക്കിയിരുന്നു. വാഹനത്തിൻ്റെ നിറവും റോഡ് സുരക്ഷയും സംബന്ധിച്ച് ശാസ്ത്രീയ തെളിവില്ലെന്നും എസ്റ്റിഎ ചൂണ്ടിക്കാണിച്ചിരുന്നു.

സ്വകാര്യ ബസുടമകളുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ബസ് ഉടമകളുടെ യോഗത്തെ കുറിച്ച് അറിയില്ലെന്നും അവരുടെ പ്രശ്നം അറിഞ്ഞാൽ പരിശോധിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരിച്ചു. സ്വകാര്യ ബസുകൾ നശിപ്പിക്കുക എന്നത് സർക്കാർ അജണ്ട അല്ലെന്ന് വ്യക്തമാക്കിയ മന്ത്രി സ്വകാര്യ ബസുകളും പൊതുഗതാഗതത്തിന്റെ സംവിധാനം തന്നെയാണെന്നും ചൂണ്ടിക്കാണിച്ചു. ഒരുതരത്തിലുള്ള വിവേചനവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ഉടമകളിൽ ചിലരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇനിയും ചർച്ച നടത്താൻ തയ്യാറാണെന്നും സി പി ജോൺ ചൂണ്ടിക്കാണിച്ചു.

ബസുകൾ തീരെ കുറവുള്ള ഇടങ്ങളിൽ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും വാഹന രജിസ്ട്രേഷനിൽ ചില ജില്ലകളിൽ കുറവ് ഉണ്ടെന്നും. അത് പരിശോധിച്ച് വേണ്ട നടപടികൾ എടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

Content Highlights: Transport Minister C.P. John stated that the government will take necessary steps regarding the proposed color change for tourist buses. The announcement comes amid discussions on regulations and compliance within the tourist transport sector.

To advertise here,contact us