ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപണം; അയൺ ബോക്‌സ് ഉപയോഗിച്ച് ഡെലിവറി ജീവനക്കാരന്റെ തലയടിച്ച് പൊട്ടിച്ചു

ജിതിന്റെ തലയ്ക്ക് ഏഴ് സ്റ്റിച്ചുകള്‍ ഉണ്ട്

തിരുവനന്തപുരം: ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം നല്‍കാനായി എത്തിയപ്പോഴായിരുന്നു ആക്രമണം.അമ്പൂരി സ്വദേശി ജിതിന് ആണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ജിതിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ജിതിന്റെ തലയ്ക്ക് ഏഴ് സ്റ്റിച്ചുകള്‍ ഉണ്ട്. പണം നല്‍കില്ലെന്നും വൈകിയ സമയം കാത്തു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ തര്‍ക്കം ഉണ്ടായപ്പോള്‍ അയണ്‍ ബോക്‌സ് ഉപയോഗിച്ച് തല അടിച്ചു പൊട്ടിച്ചു. പരിക്കേറ്റ ജിതിന്റെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ഷഹീം എന്നയാള്‍ക്കെതിരെ ആണ് കേസെടുത്തത്. ജിതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ഷഹീമും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: food delivery worker attacked in thiruvananthapuram

To advertise here,contact us