മണലൂരിൽ വീടിന് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു

തൃശൂർ: മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27)വാണ് മരിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വിഷ്ണു താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു.

എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് വിഷ്ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്ക് മരം വീണത്. പൊലീസും ഫയർഫോഴ്സുമെത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: Youth Dies After Tree Falls on House in Manalur Amid Heavy Rain

To advertise here,contact us