'മുന്നണി ഒരു പാര്‍ട്ടിയുടേത് മാത്രമല്ല'; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് CPI

അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തില്‍ കടുപ്പിച്ച് സിപിഐ. അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. സിപിഐക്ക് എല്‍ഡിഎഫിന്റെ പിന്തുണ മതിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

മുന്നണി ഒരു പാര്‍ട്ടിയുടേത് മാത്രമല്ല. അത് സിപിഐയുടെയും സിപിഐഎമ്മിന്റെയും എല്ലാവരുടേയുമാണ്. സിപിഐക്ക് ഒറ്റ നിലപാടേ ഉള്ളൂ. മുന്നണിക്ക് ഒരു രീതിയുണ്ട്. അത് ഒരു പാര്‍ട്ടിയുടേതല്ല, ജനങ്ങളുടേതാണ്. അതില്‍ പല പാര്‍ട്ടികളുണ്ട്. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പറ്റുമെന്നാണ് വിശ്വാസം. ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ് എന്ന് സിപിഐക്ക് ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിഷയത്തില്‍ സിപിഐയും സിപിഐഎമ്മും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എം വി ഗോവിന്ദനും ബിനോയ് വിശ്വവും തമ്മില്‍ ബുധനാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

Content Highlights: CPI has hardened its stance on the Opposition Deputy Leader post, with Binoy Viswam publicly expressing dissatisfaction over the issue

To advertise here,contact us