സുഹൃത്തിൻ്റെ മകളുമായുള്ള അടുപ്പം തർക്കത്തിന് കാരണം; പള്ളുരുത്തി കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മുമ്പും ജെൻസനും ഷിജോയിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി ജെൻസന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി ഷിജോയി അടുപ്പത്തിലായതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മുമ്പും ജെൻസനും ഷിജോയിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടി. ഇതിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ ഷിജോയിയെ കുത്തുകയായിരുന്നു. പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ജോബി, ഹരീഷ് എന്നിവരെ കേസിൽ പ്രതി ചേർത്തു.

Content Highlights: Police recorded the arrest of the accused in the Palluruthy case, where a dispute related to a friend's daughter is reported to have led to the crime

To advertise here,contact us