കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ വെച്ച് അപമാനിച്ചു എന്ന പരാതിയില്‍ ഇന്ന് നടി അൻസിബയുടെ മൊഴിയെടുക്കും. തൃക്കാക്കര എസിപി ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. ഇത് സംബന്ധിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്കിയ പരാതി നടപടിക്കായി ഡിജിപിക്ക് കൈമാറിയിരുന്നു.
ഗുരുതരമായ ആരോപണമാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്മ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍സിബ ഉന്നയിച്ചത്. നടി ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച ഒരു വാട്സാപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ആ പരാതിയില്‍ അന്‍സിബയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തനിക്ക് വലിയ ഹരാസ്മെന്റ് നേരിടേണ്ടി വന്നു എന്നാണ് അന്‍സിബ പറയുന്നത്. സന്ദേശം അയച്ചതില്‍ ഖേദ പ്രകടനം എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുകയും,തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തുവെന്നുകാണിച്ചാണ് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്‍സിബയെ മൊഴി നല്കാന് വിളിച്ചിരിക്കുന്നത്.
Content Highlights : Ansiba was summoned to the police station over a WhatsApp message she sent to actress Lakshmi Priya.