ജൂൺ 9ന് കാലാവധി കഴിയുന്ന SI റാങ്ക് ലിസ്റ്റിലുളള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തര മന്ത്രി

റാങ്ക് പട്ടികകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ഇത് ബാധകമായിരുന്നില്ല

തിരുവനന്തപുരം: എസ്‌ഐ റാങ്ക് പട്ടികയിലുളളവര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 43 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ജൂണ്‍ 9-ന് കാലാവധി കഴിയുന്ന പട്ടികയില്‍ നിന്നാണ് നിയമനം നടത്തുക. റാങ്ക് പട്ടികകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ഇത് ബാധകമായിരുന്നില്ല. ഇതോടെ പട്ടികയിലുണ്ടായിരുന്നവര്‍ ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി. ഇതേത്തുടര്‍ന്നാണ് ഉടന്‍ നിയമന ഉത്തരവ് നല്‍കാന്‍ രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്.

2025 ജൂണ്‍ ഒമ്പതിനാണ് പിഎസ്‌സി നടത്തിയ എസ്‌ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇതോടെ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ കയറിയവര്‍ക്ക് ജോലി ലഭിക്കാനുളള അവസരം നഷ്ടമാകുന്ന സാഹചര്യമായി. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ നിവേദനവുമായി ആഭ്യന്തര മന്ത്രിയെ സമീപിച്ചത്. പരാതിയില്‍ അടിയന്തര നടപടി ഉണ്ടാകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ചെന്നിത്തല ഉറപ്പുനല്‍കി.

Content Highlights: 43 people in the SI rank list will be appointed immediately; Home Minister directs

To advertise here,contact us