അമ്മയില്‍ പൊട്ടിത്തെറി തുടരുന്നു; കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണം, പരാതി നല്‍കി മാനേജര്‍

അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പൊട്ടിത്തെറി തുടരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്തെത്തി. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്.

ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.

Content Highlights: The controversy within AMMA continues as serious allegations have emerged against Kuku Parameswaran, with a manager Athulya filed an official complaint.

To advertise here,contact us