തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വമ്പന്‍ വിജയം. 37ല്‍ 35 സീറ്റുകളിലും എസ്എഫ് ഐ വിജയിച്ചു. ചെയര്മാന് സീറ്റില്‍ എസ്എഫ്ഐ വിജയിച്ചു. ചെയര്മാന് സ്ഥാനാര്‍ത്ഥി ശിവ എസ് ആണ് വിജയിച്ചത്.
വൈസ് ചെയര്‍പേഴ്സണ്‍, അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകളാണ് കെഎസ്യുവിന് ലഭിച്ചത്. ഫാത്തിമ ഫര്‍ഹ എസ് ആണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് സീറ്റുകള്‍ ഇത്തവണ എസ്എഫ്ഐ തിരിച്ചുപിടിച്ചു. സെനറ്റ് സീറ്റുകളിലേക്കുള്ള വോട്ടുകള്‍ എണ്ണുകയാണ്.
സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരാണ് വോട്ട് ചെയ്തത്. നിലവില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് അധികാരത്തില്‍ ഉള്ളത്. 17 ജനറല്‍ സീറ്റുകളില്‍ 13 എണ്ണം എസ്എഫ്ഐക്കും നാല് എണ്ണം കെഎസ്യുവിനും ഉണ്ട്.
Content Highlights: Kerala University Student Union Election: Massive Victory for SFI