അങ്കമാലിയില്‍ 10 വയസ്സുകാരന്‍ ജീവനൊടുക്കി; സഹോദരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നെന്ന് വിവരം

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം

തൃശൂര്‍: അങ്കമാലിയില്‍ 10 വയസ്സുകാരന്‍ തൂങ്ങിമരിച്ചു. മലയാറ്റൂര്‍ ചെരിയം പറമ്പില്‍ രമേശിന്റെയും ദിവ്യയുടെയും മകന്‍ ആകത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. സഹോദരനുമായുള്ള തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: 10 year old boy died himself in angamaly

To advertise here,contact us