രമേശ് ചെന്നിത്തലയ്ക്ക് പമ്പ, കെ മുരളീധരന് സാനഡു, ജനീഷിന് മൻമോഹൻ ബംഗ്ലാവ്; മന്ത്രിമാർക്ക് ഔദ്യോഗിക വസതിയായി

മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പ് വിഭജനത്തില്‍ ധാരണയായിട്ടില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതിയില്‍ തീരുമാനമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ നന്ദങ്കോടുളള ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. രമേശ് ചെന്നിത്തലയ്ക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുളള പമ്പയാണ് അനുവദിച്ചത്. സണ്ണി ജോസഫിനും ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുളള അശോകയാണ് അനുവദിച്ചത്. എ പി അനില്‍ കുമാറിന് കാവേരി (പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), എം ലിജുവിന് അജന്ത (കേരളാ ലോക്ഭവന് സമീപം), പി സി വിഷ്ണുനാഥിന് നിള(പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), റോജി എം ജോണിന് ഗ്രേസ് (പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), ടി സിദ്ദിഖിന് ഗംഗ (പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), കെ എ തുളസിക്ക് പ്രശാന്ത് (നന്തന്‍കോടുളള ക്ലിഫ് ഹൗസ് കോമ്പൗണ്ടിന് സമീപം).

ബിന്ദു കൃഷ്ണയ്ക്ക് തൈക്കാട് ഹൗസ് (വഴുതക്കാട്), ഒ ജെ ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ് (വെളളയമ്പലം), പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലിന്തര്‍സ്റ്റ് (ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ നന്ദന്‍കോട്), എന്‍ ഷംസുദ്ദീന് നെസ്റ്റ് (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), കെ എം ഷാജിക്ക് പൗര്‍ണമി (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), പി കെ ബഷീറിന് ഉഷസ്(നന്ദന്‍കോട്), വി ഇ അബ്ദുള്‍ ഗഫൂറിന് കവടിയാര്‍ ഹൗസ് (വെളളയമ്പലം), മോന്‍സ് ജോസഫിന് പെരിയാര്‍ (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), ഷിബു ബേബി ജോണിന് എസന്‍ഡന്‍സ് (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), സി പി ജോണിന് റോസ് ഹൗസ് (വഴുതക്കാട്) എന്നിങ്ങനെയാണ് അനുവദിച്ച ഔദ്യോഗിക വസതികള്‍.

അതേസമയം, മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പ് വിഭജനത്തില്‍ ധാരണയായിട്ടില്ല. ഫിഷറീസ് വകുപ്പ് നല്‍കിയാലേ വിദ്യാഭ്യാസം കോണ്‍ഗ്രസിന് വിട്ടുനല്‍കുകയുളളു എന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ ഫിഷറീസ് ലീഗിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇത് പരിഹരിക്കാനായിട്ടില്ല. 21 അംഗ യുഡിഎഫ് മന്ത്രിസഭ ഇന്നലെ(മെയ് 18)യാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ ആദ്യ മന്ത്രിസഭ യോഗം ചേരുകയും തീരുമാനങ്ങള്‍ കൈക്കൊളളുകയും ചെയ്തിരുന്നു.

Content Highlights: Ramesh Chennithala gets Pamba, Janish gets Manmohan Bungalow; Ministers get official residences

To advertise here,contact us