കൊച്ചി: എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ വി ഡി സതീശനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍. പി ആര് വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് ഫ്ലക്സ് ബോര്‍ഡിലുള്ളത്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി'യുടെ പേരിലാണ് ബോര്‍ഡ്.
വി ഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. കളമശേരി സയന്‍സ് പാര്ക്കിന് സമീപവും ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
Content Highlights: flex board against vd satheesan infront of kochi dcc office