സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ പൊളളലേറ്റു; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

ഏറെ നാളായി രഘുവും പ്രസന്നയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു

കൊല്ലം: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ പൊളളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘു(56) ആണ് മരിച്ചത്. ഓച്ചിറ ചങ്ങന്‍കുളങ്ങര പളളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ പ്രസന്നയെയാണ് രഘു പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

ഏറെ നാളായി രഘുവും പ്രസന്നയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലി കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.

രാവിലെ ഏഴരയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ രഘു, പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആളിക്കത്തിയ തീ രഘുവിന്റെ ശരീരത്തിലേക്കും പടര്‍ന്നു. ഇരുവരും ആലപ്പുണ്ട വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ഇന്നലെ രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Man dies after being burned while dousing female friend with petrol and setting her on fire;

To advertise here,contact us