

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എഴുത്തുകാരന് എന്‍ എസ് മാധവന്. 140ല്‍ 75 സീറ്റുകള്‍ നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രവചനം.
യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ എസ് മാധവന്റെ പ്രവചനം. അതേ സമയം ബിജെപിക്ക് സീറ്റുകളൊന്നും അദ്ദേഹം നല്‍കുന്നില്ല.
കാസര്‍കോട് എല്‍ഡിഎഫ്-3 യുഡിഎഫ്-2, കണ്ണൂര്‍ എല്‍ഡിഎഫ് 8 യുഡിഎഫ് 3, വയനാട് എല്‍ഡിഎഫ് 0 യുഡിഎഫ് 3, കോഴിക്കോട് എല്‍ഡിഎഫ് 6 യുഡിഎഫ് 7, മലപ്പുറം എല്‍ഡിഎഫ് 1 യുഡിഎഫ് 15, പാലക്കാട് എല്‍ഡിഎഫ് 9 യുഡിഎഫ് 3, തൃശൂര്‍ എല്‍ഡിഎഫ് 11 യുഡിഎഫ് 2, എറണാകുളം എല്‍ഡിഎഫ് 3 യുഡിഎഫ് 11, ഇടുക്കി എല്‍ഡിഎഫ് 2 യുഡിഎഫ് 3, കോട്ടയം എല്‍ഡിഎഫ് 5 യുഡിഎഫ് 4, ആലപ്പുഴ എല്‍ഡിഎഫ് 4 യുഡിഎഫ് 5, പത്തനംതിട്ട എല്‍ഡിഎഫ് 4 യുഡിഎഫ് 1, കൊല്ലം എല്‍ഡിഎഫ് 7 യുഡിഎഫ് 4, തിരുവനന്തപുരം എല്‍ഡിഎഫ് 12 യുഡിഎഫ് 2 എന്നിങ്ങനെയാണ് എന്‍ എസ് മാധവന്റെ കണക്ക്.
2021ലും എന്‍ എസ് മാധവന് പ്രവചനം നടത്തിയിരുന്നു. എല്‍ഡിഎഫ് 80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമായിരുന്നു പ്രവചനം. യുഡിഎഫ് 59 സീറ്റുകളും ട്വന്റി 20 ഒരു സീറ്റും നേടുമെന്നായിരുന്നു അന്ന് പ്രവചിച്ചത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും പ്രവചിച്ചിരുന്നു.
Content Highlights: LDF will win 75 seats and return to power for the third consecutive term, predicts N. S. Madhavan